Tuesday, October 19, 2010

അമലഭാരതത്തിനായി കൈകോര്‍ക്കാം

                 സ്വതന്ത്രമായി 63  വര്‍ഷങ്ങള്‍ നാം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു . ധാരാളം നേട്ടങ്ങള്‍ നേടിയെടുത്ത നാം ഇന്ന് പല മേഖലകളിലും ഒരുപാട് മുന്നേറി  കഴിഞ്ഞിരിക്കുന്നു .എന്നാല്‍ ഇന്നും ഭാരതത്തിന്റെ നിരത്തുകള്‍ ദുര്‍ഗന്ധം വമിക്കുന്നവയും ,രോഗങ്ങള്‍ പര്ത്തുന്നവയും ആയി തുടരുന്നു .പാശ്ചാത്യ ചിന്തകളും ,ഭക്ഷണ രീതിയും, വസ്ത്രധാരണ രീതികളും മറ്റും അനുകരിക്കുന്ന ഭാരതീയര്‍ അവരുടെ ശുചിത്വ ശീലങ്ങളെ സ്വീകരിക്കുന്നില്ല എന്നുള്ളത് വസ്തുതയാണ് . മറ്റുള്ള രാജ്യങ്ങളില്‍ ഭാരതത്തിലെ നഗരങ്ങളിലെ വൃത്തികേട് വളരെ കുപ്രസിദ്ധമാണ് .
കേരളത്തിലെ വഴിയോര കാഴ്ച 
വിദേശ രാജ്യങ്ങളിലെ റോഡുകള്‍ 
                                      









    വഴിയിലും പൊതുസ്ഥലങ്ങളിലും തുപ്പുകയും മൂത്രമോഴിക്കുകയും ചപ്പുചവറുകള്‍ വലിച്ചെറിയുകയും ചെയ്യുന്ന സംസ്കാരം നമ്മുടെ നാടിനെ അനുദിനം നരകമാക്കി മാറ്റികൊണ്ടിരിക്കുന്നു.കേവലം ഗാന്ധി ജയന്തി ദിനത്തിലെ സേവന പ്രഹസനങ്ങള്‍ക്ക് ഇത്ര വര്‍ഷങ്ങള്‍ കൊണ്ടും മാറ്റമൊന്നും വരുത്താന്‍ കഴിഞ്ഞില്ലെന്നത് പച്ച പരമാര്‍ത്ഥമാണ്.
സ്ഥിരവും ദോഷരഹിതവും ആയ ഒരു പദ്ധതിയും ഇതുവരെ സര്‍ക്കാരിനും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല .അതിനു ഒരു പ്രധാന കാരണം ജനങ്ങളുടെ ഉപേക്ഷാ മനോഭാവമാനെന്നത് നിസ്തര്‍ക്കമാണ് .


          ഇപ്പോള്‍ മാതാ അമൃതാനന്ദമയി മഠം രൂപകല്‍പന ചെയ്ത  'അമല ഭാരതം' പദ്ധതി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു . ആശ്രമ  അന്തേവാസികളും ,ബ്രഹ്മചാരിമാരും ,അമൃത വിശ്വ വിദ്യാ പീഠം യൂനിവേര്‍സിറ്റി യിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് അമല ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് വൃത്തികേടായി കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കുകയും പിന്നീട് അവിടെ ചവറ്റു കോട്ടകള്‍ സ്ഥാപിക്കുകയും ,എല്ലാ ആഴ്ചകളിലും ചവട്ടുകൊട്ടകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുകയു ചെയ്യുകയാണ് രീതി .http://e.amritapuri.org/ab/

കരുനാഗപ്പള്ളി ടൌണ്‍ വൃത്തിയാക്കുന്ന ബ്രഹ്മചാരികള്‍
         ഭാരതത്തെ അമലമാക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മാതാ അമൃതാനന്ദമയി ദേവി തന്റെ 57ആം ജന്മദിനാഘോഷ ദിനത്തില്‍ ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത് മറ്റു രാജ്യങ്ങളിലെ വൃത്തിയും അവിടുത്തുകാര്‍ക്ക് നമ്മുടെ രാജ്യത്തെ വൃത്തിയില്ലയ്മയെ ക്കുരിച്ച്ചുള്ള ആക്ഷേപവും അമ്മ എടുത്തുപറഞ്ഞു .കൂടാതെ പൊതു സ്ഥലത്ത് തുപ്പുകയും മൂത്രമോഴിക്കുകയും ചെയ്യുന്ന ശീലം മാറ്റണം എന്നും അമ്മ ഓര്‍മിപ്പിച്ചു .
വ്യക്തിയില്‍ നിന്ന് സമൂഹവും ,സമൂഹത്തില്‍ നിന്ന് രാഷ്ട്രവും ഉണ്ടാകുന്നു അതുകൊണ്ട് തന്നെ ഓരോ വ്യക്തിയും സ്വയം മാറാന്‍ തയാറായാല്‍ മാത്രമേ ഈ ഭാരതത്തെ അമലമാക്കി മാറ്റാന്‍ സാധിക്കു
വൃത്തിയുള്ള ഒരു ഭാരതം എന്ന മനോഹരമായ സങ്കല്പം ഒരു യാഥാര്‍ത്ഥ്യംആയി മാറാന്‍ നാം ഓരോരുത്തരും മുന്‍കൈ എടുക്കേണ്ടത് അത്യാവശ്യം ആണ് .വീടുകളിലും,കടകളിലും,പൊതുസ്ഥലങ്ങളിലും ചവറ്റു കുട്ടകള്‍ സ്ഥാപിച്ചു കൊണ്ടും
മാലിന്യങ്ങള്‍ അവയില്‍ മാത്രം നിക്ഷേപിച്ചു കൊണ്ടും നമുക്കുംഈ മഹത്തായ യജ്ഞത്തില്‍ പങ്കാളികലാകം.
വന്ദേമാതരം